“ഓളെ നിര്‍ത്തിക്കൂടുമ്മാ, പൊരെയ്‌ല് വെലിയ പാടാന്ന് കൈജ പറീന്നെ കേട്ടീലെയ്നോ? നാല് പെങ്കുട്ട്യോളും,” അമ്മായി കാരണോത്തിനോട് അപ്പീലിട്ടു.
“ഊ ഊം, ഓള നിര്‍ത്താന്‍ പറ്റൂലേ. എന്തൊര് ബായിലനാവാ ഓക്ക്? തെറ്ന്തലയല്ലാണ്ട് വായിന്നും തൊയ്യൂല, തീറ്റക്കാണങ്കില് യാതൊരു കൊറവൂല്ല- അതൊന്നും പോരാണ്ട് കള്ളത്തരോം!” ഉമ്മാമ്മക്ക് തീരെ താത്പര്യം പോര.
അമ്മായി ഉമ്മനെ കണ്ണും കയ്യും കാണിച്ച് സ്വന്തം ടീമിലേക്ക് വലിക്കാന്‍ തൊടങ്ങി, “ഇങ്ങള് പറീന്ന്, ഓള പോലെ പണിയെട്‌ക്ക്‌ന്ന ആരെങ്കിലും ദുനിയാവ് തപ്പിയാ കിട്ടുഓ?” അയിന് ജവാബില്ല! കാര്യം സെരിയാണ്, മിസ്സിസ് പാത്തിബി “നായി നയിക്ക്‌ന്ന പോലെ നയിക്കും”. പാത്തിബിത്താ 10 വയസ്സു മുതല് നമ്മള തറവാട്ടില്‍ ഒരു അംഗമാണ്. പാത്തിബിന്റെയ് അമ്മായിയും, അമ്മായിന്റെയ് മോളും, നാത്തൂനും, അന്‍സത്തിയും എല്ലാരും മുക്രീന്റകം അട്‌ക്കളെയ്‌ലും അല്ലാണ്ടും പയറ്റി തെളിഞ്ഞോരാണ്. ബിരിയാന്ന്ന് ദമ്മിടാന്‍ പാത്തിബിനെ പോലെ വമ്പത്തി കോയിക്കോട് ബേറെയില്ല! കൊയലി പത്തിരി അത്രെം നൈസായി പരത്താന്‍ ഇന്നും തറവാട്ടില് രണ്ടേ രണ്ട് പേരു മാത്രം- പാത്തിബീം, കാരണൊത്തീം! അമ്മാതിരിയ്‌ള്ള പാത്തിബിനാണ് ഡിസ്മിസ്സ് ചെയ്യാന്‍ ഉമ്മാമ്മ പറയുന്നത്!! എങ്ങനെ സയിക്കും?
ഉമ്മയും എളാമയും അമ്മായിയും ഉമ്മാമ്മനെയ് ചെവിട്ടിനും തലക്കും സൌര്യം കൊട്‌ക്കാണ്ട് അവസാനം പാത്തിബിന്റെ പിരിച്ചു വിടലിനെതിരെ സ്റ്റേ വാങ്ങി. പാത്തിബി തിരിച്ചു രംഗത്തെത്തി. കൊയലി പത്തിരി വീണ്ടും നൈസായി. പഞ്ചാരന്റെയും, പാല്‍പ്പൊടിന്റേയും, സര്‍പ്പിന്റേയും അളവ് വീണ്ടും ദാരിദ്ര്യരേഖക്ക് താഴേയായി. വൈന്നേരം പണീം കയിഞ്ഞ് പാത്തിബി പൊവ്വാനെറങ്ങുമ്പം ഉമ്മാമ്മ ബാക്കിള്ളോലോട് പറയും, “ഓള മൊലന്റെ മുയിപ്പ് കണ്ടില്ലെ? ഇള്ള പഞ്ചാരേം പാല്‍പ്പൊടീം അരിയും ഒക്കണ്ടാവും!!!”
അങ്ങനെ ഒരു ദൌസം ലാവിലെണ്ട് അട്ക്കളവാത്‌ക്കല് സെക്കീനത്താത്ത. “എന്റെ പൊന്നാര കൈജാത്ത, ഇങ്ങള് ബെറും ഒരായ്ച്ചത്തേക്ക് ഓളൊന്ന് ബിട്ടെരണം. ബേറൊര് ബയ്യുല്ലാഞ്ഞിട്ടാ...പിറോസിന് കയിഞ്ഞായ്ച്ച കണ്ട് ആ പെണ്ണിന്റെ പൊരെയ്ന്നും അഞ്ചാറാള് ബെര്ന്ന്‌ണ്ട് പോലും. ഇത്‌ങ്ങള്‍ക്കൊക്കെ ബെച്ച് ബെളമ്പണ്ടേ? ആരെ കൊണ്ടാ ഈനൊക്കെ കയ്യുന്നത്? ഒരായ്ച്ച തെകച്ചും മേണ്ടാ കൈജാത്താ, അയിനു മുമ്പേ ഞാന്‍ തിരിച്ചെത്തിക്കാം”
സെക്കീനത്താ. സെക്കീന്ത്താനെ പറ്റി വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞാല്‍ ഉമ്മാമ്മ പറയും, “ഇമ്മായിരി ഒരു പടപ്പ് ഇദ്ദുനിയാവില് മസിട്ട് തപ്പിയാ കിട്ടൂല.” പാത്തിബിനെ ഒരായ്ച്ചതേക്ക് കടം മാങ്ങാന്‍ വന്നതാ. പണിക്കാരിയേള മാത്രല്ല, പൊന്നും പാത്രോം സാരീം എന്നു മാത്രമല്ല ഓട്ടൊരിക്ഷെയില് കേറ്റാന്‍ പറ്റ്‌ന്ന എന്തും മൂപ്പത്തി കൊണ്ടുപോയിരിക്കും! എന്നിട്ട് പിന്നെ കുറ്റോം പറയും, “എന്ത് സാരിയാ നുച്ചൂ അത്? മേത്ത തൊടിപ്പിക്കാന്‍ പറ്റ്‌ന്ന്‌ണ്ടോ? എനിക്ക് ഒരുമായിരി ചൊറിച്ചലെയ്നി!!!” എന്നിട്ട് പിന്നേം അതന്നെ കടം മാങ്ങേം ചെയ്യും!
സെക്കീനത്താക്ക് മക്കള് ആറ്. ഓരെ പോലെ തെകഞ്ഞോര്‍ ഇദ്ദുനിയാവില് ഇപ്പളെന്നല്ല, ഇന്നേ വരെ ഇണ്ടായിട്ടില്ല എന്നാണ് മൂപ്പത്തിന്റെ ബിസ്വാതം. ഒരോന്നിനെ കെട്ടിക്കുമ്പളും അളന്നും തൂക്കീം ബായില പല്ലെണ്ണീം കെട്ടാന്‍ പോന്നോള ഉമ്മാന്റേം ബാപ്പാന്റേം പണിക്കാരിന്റേയും ഇന്റര്‍വ്യൂയും കയിഞ്ഞാണ് കെട്ട്! പെണ്ണിന്റെ ബീട്ടിലറിയിക്കാണ്ട് കോളെയില് പോയി കാണല്‍ പരിവാടിയും ഇണ്ട്. ഇത് കണ്ട്പിടിക്കുന്നത് ഞാന്‍ ഒരു ദൌസം കോളജ് കാന്റീനിലിരുന്ന് വല്ല ലൈനും വീഴുന്നുണ്ടോന്നും നോക്കി ഇരിക്കുമ്പളുണ്ട് സെക്കീനയും നാലാമത്തോന്‍ സലീം കുമാര്‍ ഖാനും (പേരു പോലെ തന്നെയാണെങ്കിലും യാതൊരു അഹങ്കാറും ഇല്ലാത്ത ഒരു പാവം ചെറുക്കനാ). കുടുംബ ബന്ധങ്ങള്‍ക്ക് വേണ്ടിയേടത്തും വേണ്ടാത്തേടത്തും വാരിക്കോരി മൂല്യം കൊടുക്കുന്ന അസുഖക്കാരിയായ ഞാന്‍, “സക്കീനത്താ...” എന്നും പറഞ്ഞു രണ്ടു മൂന്നു മുലാക്കാത്ത് കാച്ചി!!! കോളെയ് കാന്റ്റ്റീനിലെ എന്റെ ഹോള്‍ഡ് അറിയിക്കാന്‍ “ബാബൂ, മൂന്ന് ചായയും നാലു ബിസ്ക്കറ്റും” എന്നും വിളിച്ചു പറഞ്ഞു. “ഇങ്ങളെന്താ ഇബടെ? ആരെങ്കിലും ചേര്‍ക്കാനാ?”
“ആരെ ചേര്‍ക്കാന്‍?!! മൂത്ത ലണ്ട് പഹയന്മാരെ ചേര്‍ത്തതിന്റെയ് കൊണമല്ലെ ലണ്ട് ഹിന്ദുച്ചികള്‍ പൊരെയില് ??!!! ഇമന് ഇബടൊരിത്തിനെ കാണാം മന്നതാ. അനക്കറിയോ? ബലോളജിക്ക് പടിക്ക്‌ണ റംസാന.” കാന്റീനിലും അയിന്റെയ് അപ്പറത്തുള്ള കെമിസ്റ്റ്രി ലാബിലും, എന്‍.സി.സിന്റെ ഓഫീസിലും ആ സമയത്ത് ഇതേ പോലൊരു അശരീരി മൊയങ്ങിയതായി ഒരു റിപ്പോര്‍ട്ടുണ്ട്. അത്രക്ക് സമണ്ടിലാണേ ചോദ്യം!!
ഞാന്‍ ഉടനെ കൈ കയുകി, “ഏയ് എനിക്ക് സുലോളജീലെ ആരേം പരിചയല്ല!!”
ബിടുഓ?? ആര്‍്! “എടി, നൊണ്ണ് കറ്‌ത്ത ഒരുത്തി! ഇമനേം കാട്ടി ഇത്തിര ബെള്പ്പ്‌ണ്ട്, ഗള്‍ഫിലേയ്നി അയിന്റതാ.. ഓളെ ഇമ്മേം ഇപ്പേം കരിക്കട്ടാണ്! ബെളക്കടിച്ചാ കാണൂല...”
ഞാന്‍ തീര്‍ത്തും പറഞ്ഞു, “എനിക്കറിയാനെ വയില്ല!! ബലോളജി/സുലോളജി അപ്പര്‍ത്ത ബ്ലോക്കിലാ... ഞമ്മളുമായി യാതൊരു ബന്ധോല്ല!! എന്നാ പിന്നെ ഞാന്‍ പോട്ടെ... എനിക്ക് ക്ലാസുണ്ട്...” കോളേജില്‍ ഒരു ബ്രോക്കര്‍ പാത്തുവാകുന്ന എല്ലാ ലക്ഷണവും തെളിഞ്ഞു വന്നപ്പോള്‍ ഞാന്‍ ഊരി!
“നീ പൊയാലെങനാ? ഞാന്‍ നുച്ചൂനോട് പറഞ്ഞീന് നിന്നേം കൂട്ടുംന്ന്! നീ ഇബടിരി. നീയുമ്പാടി ഇണ്ടാകുമ്പം ഓക്ക് കൊറവാവൂല!! ഓള് മുണ്ട്‌ന്നേം പറേന്നേം കേക്കൂ ചെയ്യാ... അന്നാ അസ്സനാജിക്ക, കള്ള നായി, ഒരുത്തിനെ കാണിച്ച് തന്നിട്ട്!! ഓള് ‘സാ’ന്ന് പറീമ്പം ഒരു പാത്തരം തുപ്പല്! ഞാനാ പിയൂണിനെ പറഞ്ഞ് ബിട്ട്‌ക്ക്‌ണ് ഓള കൊണ്ടേരാന്, നീ ഇബടിരി!! ഇതെന്താ? ചായേ? മൂത്തരത്തിന്റെ ചൂടും, പഞ്ചാരേല്ല!! ബേറെ ഇണ്ടാക്കി കൊണ്ടാരാന്‍ പറ അന്റെ ബാബൂനോട്”
ഇന്നത്തോടെ കോളേജ് മുയുമന്‍ എനിക്ക് നല്ല ഇമേജായി. ഞാന്‍ ഏത്തമിടീച്ച കിള്ന്ത് ജ്യൂനിയേര്‍സ് എന്നെ നോക്കി കിക്കിളിക്കുന്നു! ബ്ലഡി കണ്ട്രീസ്! ഞാന്‍ ഒരു മൂലക്കുരു പരുവത്തില് ബെഞ്ചിന്റെ അറ്റത്ത് ബ്ലിങ്കി ഇരിക്കുകയാണ്.
റംസാന വന്നു. നമ്മളുടെ കണ്ണുകള്‍ ഉടക്കി. ഞാന്‍ വളരെ ദയനീയമായാണ് ഉടക്കിയത്. ഈ രക്തത്തില് എനിക്ക് യാതൊരു പങ്കുമില്ലെന്നും ഞാന്‍ വഴിതെറ്റി എത്തിപെട്ട ഒരു പൈങ്കുട്ടിയാണെന്നും എന്നെ ഇവരു ബലമായി പിടിച്ചു വെച്ചതാണെന്നും ഞാന്‍ എന്റെ കണ്ണിലൂടെ മാക്സിമം പറഞ്ഞു. ടെലിപതി തങ്ങളേ കനിയണേ!!!
ഇബള് വന്നിരുന്നതും സലീം കുമാര്‍ ഖാന്‍ താടി വരെ ബട്ടന്‍സിട്ട് നിര്‍ത്തിയ ഷര്‍ട്ടിന്റെ പോക്കറ്റിന്നും ഒരു കഷ്‌ണം കടലാസെട്‌ത്ത് തൊടങ്ങി. ഞാന്‍ എന്റെ കൈരേഖാ ശാസ്ത്രത്തില് ശ്രദ്ധ ഫുള്ളായി കേന്ദ്രീകരിച്ചു.
സലീമിന്റെ കനകംബീരമായ സമണ്ടും ചോദ്യോം കാന്റീനില്‍ മൊയങ്ങി...”റംസാനാ.. ഇഞ്ഞി പടച്ചോനെ സൊപ്പ്‌നം കണ്ട്ക്ക്‌ന്നോ?”
റംസാന ഞെട്ടിയോ എന്നു എനിക്കറീല, ഞാന്‍ ഞെട്ടി, ലേസം ബോധക്കുറവും അനുഭവപ്പെട്ടു. പ്രയിവറ്റായി പരീക്ഷ് എയുതണമെങ്കില്‍ എന്താണു പ്രൊസീജര്‍ എന്നു ഉടനെ അന്വേഷിക്കണം. ഇനി എതായലും ഈ കോളെജില്‍ മാനത്തോടെ ജീവിക്കാന്‍ കയ്യൂലാന്ന് ഒറപ്പായി.
ആ ഉറപ്പ് ഒന്നുമ്പാടി ഊട്ടി ഉറപ്പിച്ചു കൊണ്ട് എസ്.കെയുടെ അടുത്ത ചോദ്യം മൊയങ്ങി, “റംസാനാ... അനക്ക് സാരീരികമായ വല്ല വയ്യായ്മയും ഉണ്ടൊ?”
റംസാനന്റെ കണക്ഷന്‍ വിട്ടു പോയി എന്നാണ് എന്റെ കൈരേഖയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്. ഞെരുക്കങ്ങളോ മൂളലുകളോ ഒന്നുമില്ല!! ഞാന്‍ മെല്ലെ അരികത്തൂടെ ഒന്നു പാളി നോക്കി, റംസാനയും കൈരേഖയിലാ...
“റംസാനാ അനക്ക് ഇന്നെ പേടിയാണൊ?”
സക്കീനത്ത ഇടപെട്ടു, “മോളേ അനക്ക് വല്ല കൊഞ്ഞിപ്പോ മറ്റോ ഇണ്ടൊ? ഇഞ്ഞെന്താ ഒന്നു മുണ്ടാത്തെ? ആയിസാ, ഞ്ഞിന്തെങ്കിലും ചോയിക്ക്, ഓള കൊണ്ട് മുണ്ടിക്ക്...”
ഞാന്‍ ദയനീയമായി പുഞ്ചിരി പൊയിച്ചു, എന്നിട്ട് ചോയിച്ചു, “എനിക്ക് പാത്തണം. ഞാനൊന്ന് പാത്തീട്ട് ഇപ്പം ബെരാ...”
ഞാന്‍ സ്ലോമോഷ്യനില് നടന്നു അപ്പറത്ത സൈടിലെത്തീട്ട്, തിരിഞ്ഞു നിന്നു റംസാനനോട് ആംഗ്യബാസെയില് പറഞ്ഞു, “റംസൂട്ടി ബിട്ടോടീീീീീീ...”
പിന്നെ കേട്ടത് ഇതാണ്, റംസാനന്റെ നൊണ്ണ് കര്‍ത്തത് കാരണവും അവളുടെ വീട്ടിന്റെ വാതിലിന് തീരെ വീതി ഇല്ലാഞ്ഞതും കാരണം അതു വേണ്ടാന്ന് വെച്ചന്ന്. പക്ഷേ ഞാന്‍ എല്ലാരോടും സത്യം പറഞ്ഞു കൊടുത്തു. ഇന്റര്‍വ്യൂ മുയുമനും കയിഞ്ഞപ്പം, റംസാന പറഞ്ഞു, “ഇങ്ങളേ മൂന്ന് കൊല്ലം മുമ്പ് ഇന്റെ ഇത്താനെ കാണാന്‍ പൊരെയ്‌ല് മന്നീനും, അന്നും എനക്ക് ഇസ്ട്ടായിറ്റില്ല, ഇന്നും ഇസ്ട്ടായിറ്റില്ല.”
സക്കിനത്താ, പാത്തിബിനേം കൊണ്ട് പോയി. പിന്നെ പാത്തിബിനെ മൂന്നാല് മാസത്തേക്ക് ആരും കണ്ടില്ല!! സക്കീനത്താനോട് ചൊയിച്ചാ പറയും, “കള്ള പഹച്ചി മൂന്നൌസം മന്നീനും, പിന്ന ഈ വയിക്ക് വന്നിട്ടില്ല.” പക്ഷേ പാത്തിബി അവുടെ പോകുന്ന ദ്രിക്സാക്ഷി വിവരണങ്ങള് എല്ലാരും കേട്ടു. അന്നാണെങ്കില് പാത്തിബിക്കും സൂറക്കും ഒന്നും ഫോണും മൊംബൈലും ഇല്ല. അങ്ങനെ പാത്തിബിനെ തിരഞ്ഞു പോകാന്‍ തീരുമാനമായി, കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ അദ്ദിക്കാക്ക മൂപ്പരെ അംബാസഡര്‍ കാറും ചോയിയേട്ടനെയും ഈ മഹായജ്ഞത്തിനു വിട്ടു തന്നു. അങ്ങനെ ഒരു വൈന്നേരം ഉമ്മാമ്മ, ഉമ്മ, ജമീലത്താ, ശൌക്കുത്താ, ഹസീനമ്മായി എന്നിവര് പാത്തിബിന്റെ വീടും തപ്പി പൊറപ്പെട്ടു. വെള്ളയില് ബെളക്കുംകാലിന്റവുടുന്നും മൂന്നാമ്മത്തെ തിരിച്ചലിലെ ഏയാമത്തെ വീടാണ്. അങ്ങനെ ചോയിച്ച് ചോയിച്ച് പൊകുകയാണ്, വയിക്കുന്നും കൊറെ മക്കളു കാറിന്റെ കൂടെ കൂടി, ഞാന്‍ ഞെളിഞ്ഞു തെളിഞ്ഞു ഇരിക്കുകയാണ്. കാറ് തൊട്ന്നോരെയൊക്കെ കണ്ണുരുട്ടി പേടിപ്പിക്കുന്നുമുണ്ട്. അങ്ങനെ പാത്തിബിന്റെ വീടെത്തി. പാത്തിബി അവിടില്ല. “പണിക്ക് പോയതാ, ബെരാന്‍ ബൈകും.”
“എതായാലും ഇബടം ബരെ ബന്നില്ലെ, കണ്ടിട്ട് തന്നെ പൊകാ..” ഉമ്മാമ്മ കൊലായില് ഇരുന്നു. അങ്ങനെ എല്ലാരും ഇരിപ്പൊറപ്പിച്ചു. സമയം കൊറെ കയിഞ്ഞു, പത്തിബിന്റെ യാതൊരു വിവരവുമില്ല. ഉമ്മാമ്മ എണീച്ച് വീട്ടിന്റെ വായിലൊന്നു തള്ളി നോക്കി, വാതിലു തുറന്നു. ഉമ്മാമ്മ അകത്തേക്ക് കേറി പോയി. എല്ലാര്‍ക്കും ബോറടിച്ചു തുടങ്ങി, എത്ര നേരംന്ന് വെച്ചിട്ടാ ഇങ്ങനെ കുത്തിരിക്ക്യ? കൊരച്ച് നേരം കയിഞ്ഞപ്പണ്ട് ഉമ്മാമ്മ കയ്യിലൊരു പെര്‍ഷര്‍ കുക്കറും, നാലഞ്ച് പിഞ്ഞാണോം, കൊറെ കയിലും ഒരു ചാക്കും കൊണ്ട് അകത്ത്‌ന്നും വെര്ന്ന്, “ചോയീ ഇതാ കാറിന്റെ പൊറകിലിട്ടാളീ. നുച്ചൂ നീ ഇന്റെ കൂടെ വാ”
പിന്നെ ഇറങ്ങുന്നു ഉമ്മയും ഉമ്മാമ്മയും നാലഞ്ച് കെടക്കവിരിയും, രണ്ട് ടിന്‍ പൊളിക്കാത്ത ഓവല്‍ടിന്നും, ഒരു പെട്ടി കുപ്പിക്ലാസും കൊണ്ട്. എല്ലാം കാറില് കേറ്റീട്ട് കാര്‍ണ്ണോത്തി പറഞ്ഞു, “വണ്ടിയെട്ക്ക് ചോയി.”
“നമ്മള പൊരെയ്ന്നും കട്ടതും തേടി ഓള് ബെരുഓന്ന് നമ്മക്കൊന്ന് കാങ്ങണല്ലോ?!! ഹറാമ്പെറന്നോള്. ഇഞ്ഞിയേറ്റം ആരെങ്കിലും പാത്തിബിന്റെ പേര് ആ പൊരെയ്ല് മുണ്ടിയാല്... ആാഹ്ഹ്ഹാ!”
വണ്ടി നേരെ പോയത് സക്കീനത്താന്റെ പൊരെയ്‌ലേക്കായിരുന്നു. ഒരു കയ്യില് ഓവല്‍ടിന്നും മറ്റേ കയ്യില് ഒരു ബെഡ്ഷീറ്റും പിടിച്ച് ഉമ്മാമ്മ എറങ്ങി. പാത്തിബി തുണി തിര്മ്പ്‌ന്ന്. സക്കിനത്താത്ത പടാപ്പൊറത്തിര്ന്ന് മുറ്‌ക്ക്‌ന്ന്. രണ്ടാളും ഒന്നു ചമ്മി, എന്നാലും കാണിക്കാണ്ട് പറഞ്ഞ്, “ഞാനിപ്പം പാത്തിബിനോട് പറയേയിനി കദീജ ചൊയിചീനീ ഇത്രേം കാലം ഓളേടയാന്ന്. തുണി ചിക്കിട്ട് നേരെ ഇങ്ങളങ്ങോട്ട് അയക്കാന്‍ നിക്കാ ഞാന്‍!”
“മേണ്ട സക്കീന. ഓളെ ഇങ്ങളേന്നെ വെച്ചൊ! ഞാനീ ഓവല്‍ടിന്നും ഒരു ബെഡ്ഷീട്ടും ഓക്ക് കൊട്‌ക്കാന്‍ മന്നതാ. ഇന്ന പാത്തിബി. ഒരു പുതിയേ പെഷര്‍ കൊക്കറും ഇണ്ട്, അനക്ക് സമയള്ളപ്പം മന്ന് എട്‌ത്താ മതി. എന്നാ പിന്നെ പോകട്ടെ, അത്തായത്തിന് ആള്ണ്ട്! അസ്സലാമു അലൈക്കും.”
35 comments:
ഒരു ദൌസം ലാവിലെണ്ട് അട്ക്കളവാത്‌ക്കല് സെക്കീനത്താത്ത. “എന്റെ പൊന്നാര കൈജാത്ത, ഇങ്ങള് ബെറും ഒരായ്ച്ചത്തേക്ക് ഓളൊന്ന് ബിട്ടെരണം. ബേറൊര് ബയ്യുല്ലാഞ്ഞിട്ടാ...പിറോസിന് കയിഞ്ഞായ്ച്ച കണ്ട് ആ പെണ്ണിന്റെ പൊരെയ്ന്നും അഞ്ചാറാള് ബെര്ന്ന്‌ണ്ട് പോലും. ഇത്‌ങ്ങള്‍ക്കൊക്കെ ബെച്ച് ബെളമ്പണ്ടേ? ആരെ കൊണ്ടാ ഈനൊക്കെ കയ്യുന്നത്? ഒരായ്ച്ച തെകച്ചും മേണ്ടാ കൈജാത്താ, അയിനു മുമ്പേ ഞാന്‍ തിരിച്ചെത്തിക്കാം”
അര മണിക്കൂര്‍ ചിരിച്ചു!
Valare valare nannayitundu...chirichu mathiyayi...especially 'ol sa ennu parayumbol oru pathram thuppal'
sorry, that was me...somehow irene's name came!
so very nice. tanks....tank you very much
Hi,
ningalude kathakal uchathil vayichu rasikkarundu...kozhikkodan bhaasha sharikkum rasikkanamenkil uchathil vaayikkanam...cookingne kurichu ulla bhaagangal vaayikkumbol ente oru suhruthinte ummayude cooking orma vararundu...chilappo ningalkkariyum ayirikkum mahiyil udumbunthala family...Expecting more from you soon...!!!
adipoli
nannyi
anass
Good read!
nice :)
Hi
@melethil: thank you for the time :)
@ Sheentha: He he.. :) thanks!
@Mujeeb: Thank YOU!!
@ Anil: Enikk anganey tharavaattu perukalonnum ariyilla! ummakko ummammakko arivundaakum. koreyokke njan ketta kadhakalum perukalumaanu. vannathinu nandi.
@ Riyazka: thenkyoo thenkyoo..
@ Raiz: Njammala fan kee JAI!!
@ Anonys: Thanks fellas!
എന്നാ പിന്നെ പോകട്ടെ, അത്തായത്തിന് ആള്ണ്ട്! അസ്സലാമു അലൈക്കും
ഹഹ !
നല്ല പോസ്റ്റ്.
വായിക്കാന്‍ നല്ല രസമുണ്ട്ട്ടോ..
:)
:) :)
congrats .....
check the following link ..
this post is there ...
i reached there by that way!!!!!!!!!11
http://mathrubhumi.com/mb4eves/
i reached there by that way!!!!!!!!!11
= i reached here by that way ...
ha ha.... nice one aishaa...
vere aaro comment cheythathupole... ithingane urakke vayikkanam sherikkum aaswathikkanamenkil....
great job.. keep it going ...
നാളുകള്‍ക്ക് ശേഷമാണ് പിന്നെയും ഇവിടെ.
:)
നന്ദി..
ഈ നല്ല എഴുത്തിന്...
thanks ..ithu mathubhoomi vannath nerathe arinjayirunno ?
ആശംസകള്‍...
ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'കലക്കി'
>>ബിടുഓ?? ആര്‍്! “എടി, നൊണ്ണ് കറ്‌ത്ത ഒരുത്തി! ഇമനേം കാട്ടി ഇത്തിര ബെള്പ്പ്‌ണ്ട്, ഗള്‍ഫിലേയ്നി അയിന്റതാ.. ഓളെ ഇമ്മേം ഇപ്പേം കരിക്കട്ടാണ്! ബെളക്കടിച്ചാ കാണൂല...” <<
ഹൌ. എന്ത് കലക്കാ ഐസീബി. :) നരസിഹറാവു വരെ ചിരിക്കും.
ഉസാറായിക്ക്ണ്.. മനസറിഞ്ഞ് ചിരിച്ചു.
വ അലക്കുമുസ്സ്ലലാം
ന്നാലും ന്‍റെ ഐസീബീ ... അന്‍റെ ഉമ്മുമ്മാന്റെ ഒരു ഷെമ...വേറെ വല്ലോരും ആണ്‌ച്ചാ... അയിന്‍റെ മോന്തക്കന്നെ ഒന്ന് കൊടുത്തേനെ ..
ന്തായാലും.. അന്ന് രാത്രി റംസാന പടച്ചോനെ സൊപ്നത്തില് കണ്ടിട്ടുണ്ടാവും..നന്ദിയും പറഞ്ഞിട്ടുണ്ടാവും
Hi Aisibi, My chettan has forwarded the link to ur blog. Ever since, have been eagerly waiting for the posts. Guess, its been some time now that anything is posted. What's up? Have tried out some quickies cookies that you have mentioned at home...great...
കൊള്ളാം ബിലാത്തി വിശേഷങ്ങള്‍!! :)
ഇങ്ങ്ടെ ഒരു ബല്ലാത്ത ബാഷ തന്നെ...കേട്ടൊ പൊന്നെ
...ഒരു മൂലക്കുരു പരുവത്തില് ബെഞ്ചിന്റെ അറ്റത്ത് ബ്ലിങ്കി ഇരിക്കുകയാണ്....
എന്തെല്ലാം പുതിയ പ്രയോഗങ്ങള്‍. കലക്കി!.എവിടുന്നാണിതൊക്കെ കിട്ടുന്നത്.പെണ്ണു കാണല്‍ അസ്സലായി.പിന്നെ പലവിധ കാര്യങ്ങള്‍ ആകെ കുത്തി നിറച്ച പോലെയും തോന്നാതില്ല. ഒന്നു കഷ്ണമാക്കിയാല്‍ വെവ്വേറെ പോസ്റ്റിനുള്ള സ്കോപ്പ് ഇതില്‍ തന്നെയുണ്ട്!.എന്റെ ഒരഭിപ്രായം മാത്രം. ഇനിയും കാണേണ്ടതല്ലെ?
ജ്ജേതായാലും ഒരു പുലിക്കുട്ടി തന്നെയാണ്!
അതീവ ഹ്ര്‌ദ്യം. പ്രസന്നമായ വായനാനുഭവം. നന്ദി.
എന്റെ പടച്ചോനെ...ഈ കഥാപാത്രങ്ങളെയെല്ലാം ഒന്ന് നേരില്‍ കാണാന്‍ കൊതിച്ചു പോയി..
രസികന്‍ അവതരണം.
വളരെ രസകരമായി അവതരണം.
ആദ്യമായിട്ടാണിവിടെ.
ചിരിപ്പിച്ച് കൊല്ലല്ലേ........
പടച്ചോനെ ചിരിച്ച് ചിരിച്ച് ഞാന്‍ മയ്യത്താകും...
Post a Comment